റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബവഴക്കിനെ തുടർന്ന് സ്വയം തീകൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

April 21, 2025 - 6:34 am

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയ ​ഗൃഹനാഥൻ മരിച്ചു. വെങ്ങാനൂർ പനങ്ങോട് ഡോ.അംബേദ്കർ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടി (72) ആണ് മരിച്ചത്. ഏപ്രിൽ 19 ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. മുറ്റത്ത് പാർക്കുചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം കിടപ്പുമുറിയിൽ കയറി ശരീരത്തിൽ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

ഗുരുതര പൊളളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കൃഷ്ണൻകുട്ടിയുടെ പക്കൽ നിന്ന് മൂത്തമകൾ സന്ധ്യ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുൻപ് വീട്ടിൽ വഴക്കുണ്ടായിരുന്നതായും സമീപവാസികൾ പറഞ്ഞു. വീട്ടുവളപ്പിൽ കൃഷ്ണൻ കുട്ടി നിർമ്മിച്ചിട്ടുളള മറ്റൊരു വീട് സന്ധ്യയ്ക്ക് വാടകയ്ക്ക് നൽകിയിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ച കൃഷ്ൺകുട്ടി ഭാര്യ വസന്തയെ ഉരുളികൊണ്ട് മുതുകിന് അടിച്ചുപരിക്കേൽപ്പിച്ച സംഭവമുണ്ടാ യിരുന്നു. തടയാനെത്തിയ സന്ധ്യയേയും കൃഷ്ണൻകുട്ടി ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. വഴക്കിനുശേഷം കൃഷ്ണൻകുട്ടി വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെയായി.

വാഹനങ്ങൾ കത്തിച്ചശേഷം കിടപ്പുമുറിയിൽ കയറി കതകടച്ച് ശരീരത്തിലൂടെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.
.
ശനിയാഴ്ച വൈകിട്ടോടെ രണ്ട് ചെറിയ കന്നാസുകളിൽ പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് രാത്രി വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന കൃഷ്ണൻകുട്ടിയുടെയും മൂത്തമകൾ സന്ധ്യയുടെയും സ്‌കൂട്ടറുകൾ പെട്രോളൊഴിച്ച് കത്തിച്ചു. എല്ലാവരും ഉറക്കമായതിനാൽ ആരും സംഭവം അറിഞ്ഞില്ല. വാഹനങ്ങൾ കത്തിച്ചശേഷം കിടപ്പുമുറിയിൽ കയറികതകടച്ചശേഷം ശരീരത്തിലൂടെ പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തൽ.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

സമീപവാസികൾ ഓടിയെത്തി അ​ഗ്നിരക്ഷാസേനയെ അറിയിച്ചു. അവരെത്തിയാണ് തീ പൂർണമായി അണച്ചത് തുടർന്ന് കോവളം പോലീസെത്തി കൃഷ്ണൻകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഏപ്രിൽ 20 ഞായറാഴ്ച രാവിലെ 9.40 ഓടെ മരിച്ചതായി പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *