മദ്യം വാങ്ങാൻ കിട്ടിയുമായി ക്യൂവില്‍; ദൃശ്യം പ്രചരിച്ചതോടെ പൊലീസ് നടപടി

പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ കരിമ്പന കടവിലെ വെബ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ കുട്ടിയുമായി എത്തിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനോട് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം. .ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ വരി നിർത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മദ്യം വാങ്ങാനായി ക്യൂവില്‍ നിന്നവ൪ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഏപ്രിൽ 13 ന് വൈകിട്ട് 8 മണിയോടെയാണ് സംഭവം

പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നു

പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് വരിയില്‍ നിർത്തിയത്. ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെണ്‍കുട്ടിയെ മാറ്റാൻ തയാറായില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. . മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച്‌ പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയാണ്. പരാതി ലഭിക്കാത്തതിനാല്‍ മറ്റു നടപടികള്‍ ആലോചിച്ച്‌ തീരുമാനിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →