റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശില്‍ 40-കാരന്‍ ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ചു

April 14, 2025 - 5:51 am

സുല്‍ത്താന്‍പുര്‍: ഉത്തര്‍പ്രദേശില്‍ 40-കാരന്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. ദില്‍ഷാദ് എന്നയാളാണ് മരിച്ചത്. ദില്‍ഷാദിനെ ഭാര്യയായ ഷാനോ തള്ളിയിടുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ഭാര്യയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ബാല്‍ക്കണിയില്‍ നിന്ന് സ്വയം ചാടുകയായിരുന്നെന്നാണ് ഭാര്യ ഷാന്നോ പറയുന്നത്. ഏപ്രിൽ 12 ശനിയാഴ്ചരാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം

ബാല്‍ക്കണിയില്‍ നിന്ന് വീണ ദില്‍ഷാദിനെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

. റായ്ബറേലി-ബാന്ദ റോഡിലെ അംഹത്തിലുള്ള കാന്‍ഷിറാം കോളനിയിലാണ് ദമ്പതിമാരും ഇരുവരുടെയും രണ്ടുമക്കളും താമസിച്ചിരുന്നത്. ദില്‍ഷാദും ഭാര്യ ഷാന്നോവും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ശനിയാഴ്ച രാത്രിയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബാല്‍ക്കണിയില്‍ നിന്ന് വീണ ദില്‍ഷാദിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടനെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കസ്റ്റഡിയിലായ ഷാന്നോവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ദില്‍ഷാദും ഷാന്നോവും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്ന് ദില്‍ഷാദിന്റെ മാതാവ്

ദില്‍ഷാദ് ഭക്ഷണം ചോദിക്കുകയും തുടര്‍ന്ന് ഭാര്യ ഷാന്നോ ദില്‍ഷാദിനെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിടുകയുമായിരുന്നുവെന്നാണ് ദില്‍ഷാദിന്റെ സഹോദരി സൈമ ബാനൂ ആരോപിക്കുന്നത്. ഷാന്നോ ഫോണിലൂടെ രഹസ്യമായി സംസാരിക്കുന്നത് പതിവായിരുന്നെന്നും ഇതിന്റെ പേരില്‍ ദില്‍ഷാദും ഷാന്നോവും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും ദില്‍ഷാദിന്റെ മാതാവ് ഖുറീഷയും പോലീസിനോട് പറഞ്ഞു.

ആരോപണങ്ങളെല്ലാം നിഷേധിച്ച് ഷാന്നോ

എന്നാല്‍ തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ഷാന്നോ നിഷേധിച്ചു. ദിൽഷാദ് മദ്യപിച്ചാണ് വീട്ടിലെത്തിയതെന്നും ഭക്ഷണത്തിനുശേഷം ബാൽക്കണിയിൽ നിന്ന് സ്വയം എടുത്തുചാടുകയായിരുന്നുവെന്നും ഈ സമയത്ത് താൻ കുട്ടികൾക്കൊപ്പം മുറിയിലായിരുന്നുവെന്നും അവർ പ്രതികരിച്ചു,മൃത​ഗേഹം പോസ്റ്റ് മോർട്ടത്തിനയച്ചിരിക്കുകയാണെന്നും അന്വേഷണം പുരോ​ഗമിക്കകുയാണെന്നും പോലീ,സ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *