റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടില്‍ കൃത്രിമം നടത്തിയ 2000 കിലോ തണ്ണിമത്തൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി

April 14, 2025 - 6:05 pm

തമിഴ്നാട്: .ദിവസ്സങ്ങളില്‍ തമിഴ്‌നാട്ടില്‍, കൃത്രിമം നടത്തിയ 2000 കിലോ തണ്ണിമത്തൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. കൃത്രിമ നിറങ്ങള്‍ തണ്ണിമത്തനിലേക്ക് കുത്തിവെക്കുന്ന വീഡിയോയും കഴിഞ്ഞ വർഷങ്ങളിൽ പ്രചരിച്ചിരുന്നു.കൃത്രിമ നിറത്തിന്റെ സാന്നിധ്യം തണ്ണിമത്തന്‍ മുറിച്ച് നോക്കിയാല്‍ മാത്രമേ കണ്ടെത്താനാകു. എന്നാല്‍, തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പറ്റിക്കപ്പെടാതിരിക്കാം. ടിഷ്യു പേപ്പറോ കോട്ടണ്‍ ബോളോ കൊണ്ട് തുടച്ചു നോക്കുമ്പോള്‍ നിറം പറ്റിപിടിക്കുന്നുണ്ടെങ്കില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാം.

പുറത്ത് തട്ടിനോക്കിയാല്‍ ഏതാണ്ട് ഉള്ളിലെ ഘടനയെക്കുറിച്ച് രൂപംലഭിക്കും.

മങ്ങിയ തൊലികളുള്ള തണ്ണിമത്തനേക്കാള്‍ ഉചിതം നിറം ഏറെയുള്ളവയാണ്‌. തണ്ണിമത്തന്റെ പുറത്ത് കൊട്ടി നോക്കുമ്പോള്‍ നല്ല രീതിയില്‍ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിൽ പഴുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ പാടുകളോ ചതവുകളോ ഇല്ലാത്തതും കനത്തതും നോക്കിവാങ്ങാം. പുറത്ത് തട്ടിനോക്കിയാല്‍ ഏതാണ്ട് ഉള്ളിലെ ഘടനയെക്കുറിച്ച് രൂപംലഭിക്കും. നേരിയതും ഏതാണ്ട് പൊള്ളയായതുമായ ശബ്ദം വെള്ളവും പഴവും കേടില്ലാത്തതാണെന്ന് സൂചിപ്പിക്കുന്നു. അടിഭാഗത്തെ മഞ്ഞനിറത്തോടെയുള്ള പുള്ളികള്‍ നല്ല വിളവിനെ കാണിക്കുന്നു. എന്നാല്‍ വിളറിയോ വെളുത്തോ ആണ് കാണുന്നതെങ്കില്‍ പാകമാകുന്നതിന് മുമ്പ്‌ പറിച്ചതാണെന്ന് മനസ്സിലാക്കാം….

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *