റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗാസ സിറ്റിയിൽ വ്യോമാക്രമണം നടത്തി ഇസ്രയേല്‍ ; അല്‍-അഹ്‌ലി ആശുപത്രിയുടെ സർജറി ബില്‍ഡിംഗും അത്യാഹിത വിഭാഗത്തിനായുള്ള ഓക്സിജൻ ജനറേഷൻ സ്റ്റേഷനും തകർന്നു

April 14, 2025 - 8:00 am

ടെല്‍ അവീവ്: ഗാസ സിറ്റിയിലെ അല്‍-അഹ്‌ലി ആശുപത്രിയ്ക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ ആശുപത്രിയുടെ സർജറി ബില്‍ഡിംഗും അത്യാഹിത വിഭാഗത്തിനായുള്ള ഓക്സിജൻ ജനറേഷൻ സ്റ്റേഷനും തകർന്നു.ഗാസ സിറ്റിയില്‍ പൂർണമായും പ്രവർത്തിച്ചിരുന്ന ഏക ആശുപത്രിയായിരുന്നു ഇത്. ആക്രമണത്തില്‍ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.എന്നാൽ ആക്രമണത്തിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അടിയന്തര ചികിത്സ ലഭ്യമാകാതെ ഒരു കുട്ടി മരിച്ചു.

ആക്രമണത്തിന് മുന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ഇസ്രയേല്‍ സൈന്യം

.അതേ സമയം, ആശുപത്രിയെ ഹമാസ് അവരുടെ കമാൻഡ് സെന്ററായി ഉപയോഗിച്ചു വരികയായിരുന്നെന്നും ആക്രമണത്തിന് മുന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു. ഇതിനിടെ, ഏപ്രിൽ 13 ന് മദ്ധ്യ ഗാസയിലെ ദെയ്‌ർ അല്‍ – ബലാഹില്‍ മുനിസിപ്പാലിറ്റി കെട്ടിടത്തിലുണ്ടായ ബോംബാക്രമണത്തില്‍ 3 പേർ കൊല്ലപ്പെട്ടു. ഇതും ഹമാസിന്റെ കമാൻഡ് സെന്ററായിരുന്നെന്നാണ് ഇസ്രയേല്‍ ആവർത്തിച്ചത്.
ഏപ്രിൽ 13 പുലർച്ചെ മുതല്‍ ഗാസയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 32 പാലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. ആകെ മരണം 50,900 കടന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *