തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക്

ആലപ്പുഴ: മാവേലിക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക്. ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ മുതല്‍ പലസമയങ്ങളിലായി അൻപതിലധികം ആളുകളെയാണ് തെരുവുനായ കടിച്ചത്.മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം ഉണ്ടായത്.നിരവധി പേർക്ക് കൈയിലും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം

ആക്രമണകാരിയായ നായയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

.ഒരു നായ തന്നെയാണ് ആളുകളെ ഓടി നടന്ന് കടിച്ചതെന്നാണ് ‌നാട്ടുകാർ പറയുന്നത്. അതേസമയം, ആക്രമണകാരിയായ നായയെ പിടികൂടാനുള്ള നാട്ടുകാരുടെ ശ്രമം തുടരുകയാണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →