റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയക്കുമരുന്നു കടത്താന്‍ വിസമ്മതിച്ച യുവതിക്കുനേരെ ക്രൂരമായ ആക്രമണം : പോലീസ് കേസെടുത്തു

April 3, 2025 - 7:19 am

കോഴിക്കോട് | ഒരുമിച്ചു താമസിക്കുന്ന യുവതിയെ മയക്കുമരുന്നു കടുത്താന്‍ നിര്‍ബ്ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. യുവതിയുടെ പരാതിയില്‍ അടിവാരം സ്വദേശി ഷിജാസിനെതിരെ താമരശേരി പോലീസ് കേസെടുത്തു.നിലവില്‍ ഒരു ലഹരിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിജാസ് ജയിലില്‍ വച്ച് യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

മയക്കുമരുന്ന് കാരിയര്‍ ആകാന്‍ വിസമ്മതിച്ചതിന് പിന്നാലെ ക്രൂരമായ ആക്രമണം

2022 മുതല്‍ ഷിജാസും ഈ യുവതിയും ഒരുമിച്ച് കഴിഞ്ഞു വരികയാണ്. മയക്കുമരുന്ന് കാരിയര്‍ ആകാന്‍ നിര്‍ബന്ധിച്ച് മര്‍ദിച്ചപ്പോള്‍ യുവതി വിസമ്മതിച്ചു. ഇതിന് പിന്നാലെ ക്രൂരമായ ആക്രമണം ഷിജാസില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നുവെന്നാണ് യുവതിയുടെ പരാതി. മദ്യക്കുപ്പികൊണ്ട് കൈയില്‍ മുറിവേല്‍പ്പിച്ചുവെന്നും അനുവാദമില്ലാതെ പച്ചകുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. .കൊല്ലുമെന്ന് പറഞ്ഞു ഭീഷണി ഉയര്‍ത്തിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *