മോദി ഇനിയും ഒരുപാട് വർഷങ്ങള്‍ രാജ്യത്തെ നയിക്കും : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

നാഗ്പുർ/മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിയാൻ തയാറെടുക്കുന്നുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ തള്ളി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇനിയും ഒരുപാട് വർഷങ്ങള്‍ മോദി രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.മോദിയുടെ കാലം കഴിഞ്ഞെന്നും വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച്‌ സംസാരിക്കാനാണ് അദ്ദേഹം നാഗ്പുരിലെ ആർഎസ്‌എസ് ആസ്ഥാനത്തുപോയതെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവായ സഞ്ജയ് റൗത്ത് നേരത്തേ പറഞ്ഞിരുന്നു.

‘”പിതാവ് ജീവിച്ചിരിക്കുമ്പോള്‍ പിൻതുടർച്ചാവകാശിയെക്കുറിച്ച്‌ സംസാരിക്കുന്നത് ഭാരതീയ സംസ്കാരമല്ല. അത് മുഗള്‍ സംസ്കാരമാണ്.” ഫഡ്നാവിസ് കൂട്ടിച്ചേർത്തു. എന്നാല്‍, ഇത്തരം ചർച്ചകളൊന്നുംതന്നെ നടന്നിട്ടില്ലെന്നു മുതിർന്ന ആർഎസ്‌എസ് നേതാവ് ഭയ്യാജി ജോഷിയും പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →