കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി കടന്ന വയനാട് സ്വദേശി പിടിയില്‍

കൽപ്പറ്റ: കർണാടകയിലെ കുടകിൽ ഒരു ക്രൂര കൂട്ടക്കൊല നടന്നതായി റിപ്പോർട്ട്. വയനാട് സ്വദേശിയായ യുവാവ് തന്റെ ഭാര്യ, മകൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവരെ കൊലപ്പെടുത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.കുടകിലെ പൊന്നമ്പേട്ടിൽ മാർച്ച് 27 വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം കൊലപാതകം നടത്തിയ ശേഷം ഇയാൾ വയനാട്ടിലേക്ക് കടന്നു. പ്രതിയായ ഗിരീഷ് വയനാട് തിരുനെല്ലി സ്വദേശിയാണ്. മദ്യലഹരിയിലാ യിരിക്കുമ്പോഴാണ് ഗിരീഷ് തന്റെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യയുടെ പിതാവ് കരിയ (75), മാതാവ് ഗൗരി (70) എന്നിവരെയാണ് ക്രൂരമായി .കൊലപ്പെടുത്തിയത്.

പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി തലപ്പുഴയിൽ ഒളിവിൽ കഴിയുന്നതായി വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ പൊന്നമ്പേട്ട് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →