തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ 15 കാരിയായ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാർച്ച് 26 ബുധനാഴ്ച, നെയ്യാറ്റിന്‍കര പൂവ്വാറിലെ കഞ്ചാംപഴിഞ്ഞി ആയിരംതൈയിലാണ് സംഭവം. ഓലത്താന്നി വിക്ടറി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അശ്വതി മരിയ സഹോദരനെ കാണാൻ ബന്ധുവീട്ടിലേക്ക് പോകാൻ മാതാവിനോട് ആവശ്യപ്പെട്ടിരുന്നു. അമ്മ അനുവാദം നിഷേധിച്ചതിനെ തുടർന്ന്, കുട്ടി മുറിക്കകത്ത് കയറി കതക് അടച്ചു. ഏറെനേരം കഴിഞ്ഞും മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അശ്വതി മരിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂവ്വാർ പോലീസ് കേസ് എടുത്തു
.
അശ്വതി മരിയ കഞ്ചാംപഴിഞ്ഞി ആയിരംതൈയിലെ ജോസ് രാജിന്റെയും ബീനയുടേയും വളർത്തുമകളായിരുന്നു. ജോസ് രാജ്, ബീന എന്നിവർ കെ.എസ്.ഇ.ബി. ജീവനക്കാരാണ്. സംഭവത്തിൽ പൂവ്വാർ പോലീസ് കേസ് എടുത്തു