തിരുവനന്തപുരം: തിരുവല്ലം ശ്രീപരശുരാമ സ്വാമി ക്ഷേത്രത്തില്‍ ബലിയിടാനെത്തിയ ആളിന്റെ പതിനായിരം രൂപ മോഷ്ടിച്ചതായി പരാതി.മാർച്ച് 26 ന് രാവിലെ 6 മണിയോടെയാണ് സംഭവം..ചാക്ക ഐ.ടി.ഐക്കു സമീപം വാടയില്‍ വീട്ടില്‍ ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്‌ട് ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന ലതകുമാറി(തമ്പി)ന്റെ പണമാണ് മോഷണം പോയത്. ആധാർ ഉള്‍പ്പെടെയുള്ള രേഖകളും നഷ്ടമായതായി ലതകുമാർ പറഞ്ഞു.
സി.സി.ടിവി പരിശോധനയില്‍ മോഷ്ടാവ് സ്കൂട്ടറിനടുത്തെത്തി പണമടങ്ങുന്ന പഴ്സ് മോഷ്ടിക്കുന്ന ദൃശ്യം വ്യക്തമാണ്.
ആക്ടീവ സ്കൂട്ടറിലെത്തിയ ലതകുമാർ ആറിനരികില്‍ സി.സി.ടിവി ക്യാമറയ്ക്ക് മുന്നിലായി സ്കൂട്ടർ പാർക്ക് ചെയ്താണ് ബലിയിടാനായി അമ്പലത്തിനകത്തേക്ക് പോയത്. .ബലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പഴ്സോടെ പണം നഷ്ടപ്പെട്ടതറിയുന്നത്. ഉടനെ തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് നടത്തിയ സി.സി.ടിവി പരിശോധനയില്‍ മോഷ്ടാവ് സ്കൂട്ടറിനടുത്തെത്തി പണമടങ്ങുന്ന പഴ്സ് മോഷ്ടിക്കുന്ന ദൃശ്യം വ്യക്തമാണ്. എന്നാല്‍ ഇയാളുടെ മുഖം വ്യക്തമല്ല.
പൊലീസ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികളുള്‍പ്പെടെയുള്ളവർ ആരോപിച്ചു
കഴിഞ്ഞ ആഴ്ച ഇവിടെ ബലിയിടാനെത്തിയ ഒരാള്‍ക്ക് 16,000 രൂപയും മറ്റൊരാള്‍ക്ക് 22,000 രൂപയും നഷ്ടമായതായി പൊലീസ് പറയുന്നു. തിരുവല്ലം ക്ഷേത്രത്തില്‍ മോഷ്ടാക്കള്‍ വിഹരിച്ചിട്ടും പൊലീസ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികളുള്‍പ്പെടെയുള്ളവർ ആരോപിച്ചു