ബംഗളൂരു: .റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരൻ മരിച്ച സംഭവത്തില്‍ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. 37 കാരനായ ലോക്നാഥ് സിങ്ങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത് .മാർച്ച് 22 ശനിയാഴ്ച്ചയാണ് സഭവം .ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയ തെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു
നാട്ടുകാരില്‍ ചിലരാണ് മൃതശരീരം കണ്ടെത്തിയത്
. ചിക്കബനവാരയിലെ വിജനമായ ഒരു പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ നിന്ന് ലോക്നാഥ് സിങ്ങിന്റെ മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച വൈകുന്നേരം 5.00 മണിയോടു കൂടി നാട്ടുകാരാണ് മൃതശരീരം കണ്ടെത്തിയത്. തുടർന്ന് 5.30 ഓടെ പൊലീസ് സ്ഥലത്തെത്തിയതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും നോർത്ത് ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സൈദുല്‍ അദാവത് പറഞ്ഞു.
വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ്സ് ഇടപാടുകളുമാണ് കൊലപാതകത്തിന് കാരണം
ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ്സ് ഇടപാടുകളുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.പ്രതി ഭർത്താവിന് ആദ്യം ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കിയതായും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത്റുത്തശേഷം ഓടി രക്ഷപ്പെട്ടുതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇയാള്‍ക്ക് മറ്റൊരു ഭാര്യയുള്ള വിവരം സ്ത്രീയുടെ കുടുംബം അറിഞ്ഞത്.
.ലോക്നാഥ് രണ്ട് വർഷമായി മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം കാരണം കുടുംബം നേരത്തെ ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാല്‍ ഈ ബന്ധത്തിലുള്ള വിവാഹത്തെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞയുടനെ, ലോക്നാഥ് ഭാര്യയെ മാതാപിതാക്കളുടെ വീട്ടില്‍ കൊണ്ടാക്കി. രണ്ടാഴ്ച മുമ്പ് മാത്രമാണ് സ്ത്രീയുടെ കുടുംബം ഇയാള്‍ക്ക് മറ്റൊരു ഭാര്യയുള്ള വിവരം അറിഞ്ഞത്. പിന്നീട് ലോക്നാഥിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചും നിയമവിരുദ്ധ ബിസിനസ്സ് ഇടപാടുകളെക്കുറിച്ചും അറിഞ്ഞതും വഴക്കുകള്‍ രൂക്ഷമായതും ഈ സമയത്താണെന്നും പൊലീസ് പറഞ്ഞു.