സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് (20.03.2025) മുതല്‍

തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ഇന്ന് (20.03.2025) മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. രാവിലെ 11 മണിക്കാണ് നിരാഹാര സമരം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ മൂന്ന് ആശമാരാണ് നിരാഹാരമിരിക്കുക. എ എം ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി മന്ത്രി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തും.

അതേസമയം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും.ആശമാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം കേന്ദ്രമന്ത്രിയോട് ആരോഗ്യമന്ത്രി ആവശ്യപ്പെടും. ഇന്നലെ ആശ വര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

രണ്ടാംഘട്ട സമരത്തിന് കൂടുതല്‍ ആശാ പ്രവര്‍ത്തകര്‍ എത്തും

ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് സമരം കടുപ്പിക്കാന്‍ ആശ വര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം 21000 രൂപയാക്കി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം ആയി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളില്‍ തീരുമാനമാകാതെ ഒരടി പിന്നോട്ടില്ല എന്ന നിലപാടിലാണ് ആശമാര്‍. രണ്ടാംഘട്ട സമരത്തിന് കൂടുതല്‍ ആശാ പ്രവര്‍ത്തകര്‍ എത്തുമെന്നാണ് സമരസമിതിയുടെ പ്രതീക്ഷ. .

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →