റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

March 18, 2025 - 7:33 am

തിരുവനന്തപുരം | വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.

കേരള പ്രഭ പുരസ്‌കാരം കര്‍ഷകയായ ഭുവനേശ്വരി സ്വീകരിച്ചു.

.സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള കേരള ജ്യോതി പുരസ്‌ക്കാരം പ്രൊഫ. എം കെ സാനുവിന് നല്‍കി. സാനുവിന് വേണ്ടി ചെറുമകന്‍ അനീത് കൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കേരള പ്രഭ പുരസ്‌കാരം കര്‍ഷകയായ ഭുവനേശ്വരി സ്വീകരിച്ചു. കേരള ശ്രീ പുരസ്‌കാരം കലാമണ്ഡലം വിമലാ മേനോന്‍ ഏറ്റുവാങ്ങി..

കേരള ശ്രീ പുരസ്‌കാരങ്ങള്‍

കേരള ശ്രീ പുരസ്‌കാരങ്ങള്‍ ഡോ. ടി കെ ജയകുമാര്‍, നാരായണ ഭട്ടതിരി, സഞ്ജു സാംസണ്‍, ഷൈജ ബേബി, വി കെ മാത്യൂസ് എന്നിവര്‍ക്ക് സമ്മാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *