റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടാന ശല്യത്തിൽ കൃഷി നടത്താൻ കഴിയാതെ വിതുര പഞ്ചായത്ത് മേഖല

March 15, 2025 - 5:55 am

വിതുര:.വിതുര പഞ്ചായത്തിലെ തേവിയോട്, മണിതൂക്കി വാർഡുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ കൂറ്റൻ ഒറ്റയാൻ ഇറങ്ങി മണിക്കൂറുകളോളം ഭീതിയും നാശവും പരത്തി. മൂന്നാംനമ്പർ, ഗണപതിപാറ, മിടാലം, ചിറ്റാർ എട്ടേക്കർ, കുണ്ടയം മേഖലകളിലാണ് കഴിഞ്ഞ ദിവസം സന്ധ്യയോടെ ഒറ്റയാനെത്തിയത്. ഒടുവിൽ ആന പൊൻമുടി റോഡ് മുറിച്ചുകടന്ന് റബർ എസ്റ്റേറ്റിൽ കയറി കാട്ടിനുള്ളിലേക്ക് പോയി..തീറ്റയും വെള്ളവും തേടിയാണ് ആന നാട്ടിലേക്കിറങ്ങിയതെന്ന് വനപാലകർ പറയുന്നു

കൃഷി മുഴുവൻ നശിപ്പിച്ച് ഒറ്റയാൻ

. ഒറ്റയാൻ പ്രദേശത്തെ കൃഷി മുഴുവൻ നശിപ്പിച്ചു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു.
.രാത്രികാലങ്ങളിൽ മണിതൂക്കി, മരുതാമല, മക്കി, ജഴ്സിഫാം, അടിപറമ്ബ് മേഖലകളിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും ഭീതിയുണ്ടാക്കുന്നതും പതിവാണ്.കാട്ടുപോത്തിന്റെയും പുലിയുടേയും ശല്യവുമുണ്ട്.നേരത്തെ മരുതാമല അടിപറമ്പിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിട്ടുണ്ട്.

ആനക്കിടങ്ങും സോളാർ ഫെൻസിംഗും നിർമ്മിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

കാട്ടുമൃഗ ശല്യത്തിൽ കൃഷി നടത്താൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴത്തെ സ്ഥിതി.ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ മന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിരുന്നു.വാഗ്ദാനങ്ങൾ: പ്രദേശത്ത് ആനക്കിടങ്ങും സോളാർ ഫെൻസിംഗും നിർമ്മിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.നാട്ടുകാരുടെ പ്രതികരണം: പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ

ആനയുടെ മുന്നിൽ അകപെട്ട ഓട്ടോറിക്ഷ സഞ്ചാരികൾ കഷ്ടിച്ച് രക്ഷപ്പെട്ടു.

.വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും, പാട്ട കൊട്ടിയും ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. ഈ സമയത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവർ ആനയുടെ മുന്നിൽ അകപ്പെട്ടെങ്കിലും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *