റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസ് തലയിലൂടെ കയറിയിറങ്ങി വയോധിക മരിച്ചു

March 10, 2025 - 6:11 am

ചിങ്ങവനം: പളളിയിൽ .പോകാന്‍ ബസിറങ്ങിയ വയോധിക അതേ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു.കുഴിമറ്റം പൊയ്കയില്‍ (നെയ്ച്ചേരില്‍) പരേതനായ കെ.യു. കുര്യാക്കോസിന്‍റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്. മാർച്ച് 9ന് രാവിലെ 8.15ഓടെ ചിങ്ങവനം മേല്‍പ്പാലത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലാണ് സംഭവം .

കോട്ടയം ചങ്ങനാശേരി റൂട്ടിലോടുന്ന റ്റി.സി.എം ബസാണ് അപകടത്തിനിരയാക്കിയത്.

താമസ സ്ഥലമായ നെല്ലിക്കല്‍നിന്നും ബസില്‍ കയറി ചിങ്ങവനത്തിറങ്ങിയ ശേഷം പളളിയിലേക്ക് നടന്നു പോയ ഇവരെ പിന്നില്‍നിന്നും ഇതേ ബസ് തന്നെ ഇടിച്ചിടുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കോട്ടയം ചങ്ങനാശേരി റൂട്ടിലോടുന്ന റ്റി.സി.എം ബസാണ് അപകടത്തിനിരയാക്കിയത്. ബസിന്‍റെ അടിയിലായ അന്നമ്മയുടെ തലയിലൂടെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

സംസ്‌കാരം ഇന്ന് രാവിലെ 11ന് ചിങ്ങവനം ദയറാപള്ളിയില്‍

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചിങ്ങവനം പോലീസ് ബസ് കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു. പരേത പരുത്തുംപാറ തുണ്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ സാജന്‍, സജിനിമോള്‍. മരുമക്കള്‍: കെ.എ. ഏബ്രഹാം കുഴിമറ്റം, നിജിത (അമ്പിളി) തൊടുപുഴ. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചിങ്ങവനം ദയറാപള്ളിയില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *