മണിപ്പൂരില്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി ബസ് സർവീസ് പുനരാരംഭിച്ചതിനെ തുടർന്ന് കുക്കി മേഖലയിൽ പ്രതിഷേധം ഉണ്ടായി.
കാങ്‌പോക്പി ജില്ലയിലെ ഗാംഗിഫായ് പ്രദേശത്താണ് പ്രതിഷേധം നടന്നത്. .
രാവിലെ 10 മുതൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചിരുന്നു. ദേശീയപാത 2-ൽ സേനാപതി ജില്ലയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ ആക്രമണമുണ്ടായി. പ്രതിഷേധക്കാർ ബസ് തടയുകയും ടയർ കത്തിക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങളും അക്രമത്തിനിരയായി. കാങ്ക്പോക്പി മേഖലയിൽ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ ബസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബാരിക്കേഡുകൾ സ്ഥാപിച്ച് ഉപരോധം ഏർപ്പെടുത്തി.
പ്രതിഷേധക്കാർ റോഡുകൾ കുഴിച്ച് സഞ്ചാരയോഗ്യമല്ലാതാക്കി, ബാരിക്കേഡുകൾ സ്ഥാപിച്ച് ഉപരോധം ഏർപ്പെടുത്തി. അവർ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞതോടെ സുരക്ഷാസേന ലാത്തിചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് കാങ്‌പോക്പി, ചാമ്ബൈ, സൈതു-ഗാംഫസോൾ ഉപവിഭാഗങ്ങളിലും ദേശീയപാത 2-ലും ജില്ലാ മജിസ്‌ട്രേറ്റ് മഹേഷ് ചൗധരി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് കേന്ദ്രസേനയുടെ സുരക്ഷയോടെ ബസ് സർവീസ് പുനരാരംഭിച്ചത്
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം എല്ലാ മേഖലയിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് കേന്ദ്രസേനയുടെ സുരക്ഷയോടെ ബസ് സർവീസ് പുനരാരംഭിക്കുകയായിരുന്നു. മണിപ്പൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് (MST) ബസുകൾ ഇംഫാൽ-കാന്പോക്പി-സേനാപതി, സേനാപതി-കാന്പോക്പി-ഇംഫാൽ, ഇംഫാൽ-ബിഷ്ണുപൂർ-ചുരചന്ദ്പൂർ, ചുരചന്ദ്പൂർ-ബിഷ്ണുപൂർ-ഇംഫാൽ റൂട്ടുകളിൽ സർവീസ് നടത്തുന്നു. കൂടാതെ, ഇംഫാലിൽ നിന്ന് ചുരാചന്ദ്പൂർ, ഉഖ്രൂൾ എന്നിവിടങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസുകളും ആരംഭിച്ചു. 2023 മേയ് മുതൽ തുടരുന്ന കലാപത്തിൽ 250-ലധികം പേർ മരിക്കുകയും 50,000-ത്തോളം പേർ കുടിയിറക്കപ്പെടുകയും ചെയ്തു



