കൊൽക്കത്ത : യുവാക്കളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനയും അരക്ഷിതാവസ്ഥയും പരിഹരിക്കാനായി പശ്ചിമ ബംഗാളില്‍ ഗ്ലോബല്‍ എനർജി പാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജി.ഇ.പി ചെയർ) പ്രവർത്തനം ആരംഭിച്ചു. കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം നിർവഹിച്ചു.
ജി.ഇ.പി വിഭാവനം ചെയ്യുന്ന സമഗ്ര വിദ്യാഭ്യാസം ബംഗാളിന്റെ വിദ്യാഭ്യാസ സംസ്കാരം മെച്ചപ്പെടുത്തുമെന്ന് ഗവർണർ
ആത്മനിഷ്ഠയും വസ്തുനിഷ്ഠയും സമന്വയിപ്പിക്കുന്ന ജഗദ്ഗുരു സ്വാമി ഈശയുടെ സമഗ്ര വിദ്യാഭ്യാസ സമ്പ്രദായം വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സഹായിക്കുമെന്ന് ഗവർണർ ആനന്ദബോസ് അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള ആഗോള പ്രസ്ഥാനങ്ങള്‍ അംഗീകരിച്ച ഈ ആശയം ബംഗാളിലെ സർവകലാശാലകളും മറ്റ് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജി.ഇ.പി വിഭാവനം ചെയ്യുന്ന സമഗ്ര വിദ്യാഭ്യാസവും ഐതിഹ്യബോധവുമൊക്കെയായി പശ്ചിമ ബംഗാളിന്റെ വിദ്യാഭ്യാസ സംസ്കാരം മെച്ചപ്പെടുത്തുമെന്ന് ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു.
അധ്യാപക-വിദ്യാർത്ഥി പാർലമെന്റുകൾ രൂപീകരിക്കും
ഡോ. കിരണ്‍ വ്യാസ് അറിയിച്ചു പോലെ, സംസ്ഥാനത്ത് അധ്യാപക-വിദ്യാർത്ഥി പാർലമെന്റുകൾ രൂപീകരിച്ച് ആശയവ്യാപനത്തിനും പഠന-ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജി.ഇ.പി ചെയർ മുൻകൈയെടുക്കും. ഇതിലൂടെ അധ്യാപകരെയും ഗവേഷകരെയും പരിശീലകരെയും വിദ്യാർത്ഥികളെയും ഒരുമിച്ച് ചേർത്ത് വിദ്യാഭ്യാസ ഗവേഷണമേഖല മെച്ചപ്പെടുത്താനാണ് ലക്ഷ്യം
ജി.ഇ.പി ഗ്ലോബൽ സ്പീക്കർ പത്മശ്രീ ഡോ. കിരണ്‍ വ്യാസ്, റിസർച്ച് ഡയറക്ടർ ഡോ. ക്രിസ്റ്റഫ് ഡുമാസ്, സംസ്ഥാനത്തെ 14 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, പ്രമുഖ വിദ്യാഭ്യാസ വിദഗ്ധർ, ഗവേഷകർ, സ്കൂൾ-യുവജന കൂട്ടായ്മകളുടെ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
