റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍ നല്‍കിയതിനെതിരെ പരാതി

March 8, 2025 - 6:12 am

മലപ്പുറം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കെ.എം. ബഷീറിന്റെ കുടുംബത്തിനായി നിയമ സഹായം നല്‍കുന്ന സമിതിയുടെ കണ്‍വീനറും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാല്‍ കരുളായിയാണ് പരാതി നല്‍കിയിരിക്കുന്നത്.

നരഹത്യ (IPC 304), തെളിവ് നശിപ്പിക്കല്‍ (IPC 201),എന്നിവ ഉള്‍പ്പെടുത്തിയ കുറ്റപത്രം
.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ച് അതിവേഗത്തില്‍ ഓടിച്ച വാഹനം കെ.എം. ബഷീറിനെ ഇടിച്ച് കൊല്ലുകയായിരുന്നു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന് നേരെ നരഹത്യ (IPC 304), തെളിവ് നശിപ്പിക്കല്‍ (IPC 201), മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ കുറ്റപത്രം സമര്‍പ്പിച്ചു.നരഹത്യ, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടും കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ആഖിലേന്ത്യാ ജീവനക്കാര്‍ക്ക് ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രൊമോഷന്‍ നല്‍കിയതാണ് പരാതിയുടെ പ്രമേയം. സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്ക് പ്രൊമോഷന്‍ നല്‍കാനാകില്ല.

സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളപ്പെട്ടു.

കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി മനപ്പൂര്‍വമായ നരഹത്യാ കുറ്റത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കിയെങ്കിലും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി സെഷന്‍സ് കോടതിയിലാണ് വിചാരണ വേണമെന്നും ഉത്തരവിട്ടു. ശ്രീറാം വെങ്കിട്ടരാമന്‍ ഈ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളപ്പെട്ടു. 2024 ഡിസംബര്‍ 2ന് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കേണ്ടതായിരുന്നെങ്കിലും പ്രതിയുടെ അഭിഭാഷകന്‍ നൽകിയ ഹരജിയുടെ അടിസ്ഥാനത്തില്‍ കേസ് നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.

അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ തിരിച്ചെടുത്തു.

സംഭവം നടന്ന് മൂന്നാം ദിവസം ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ശ്രീ സഞ്ജയ് ഗര്‍ഗ് എന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചെങ്കിലും, കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തു. ഈ നടപടി ചോദ്യം ചെയ്ത് പുതിയ പരാതിയും നല്‍കിയിട്ടുണ്ട്.പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത് നിയമവും സര്‍വീസ് ചട്ടങ്ങളും പാലിക്കാതെ ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍ നല്‍കിയതാണെന്നും അതിനാല്‍ ഈ നടപടി പുനഃപരിശോധിച്ച് പ്രൊമോഷന്‍ പിൻവലിക്കണമെന്നാണ് ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *