Tag
ന്യൂസ് ഡെസ്ക്

ബസില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

March 6, 2025 - 9:23 pm

കൊച്ചി | കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റുചെയ്തു, കുമളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിലാണ് സംഭവമുണ്ടായത്. ആലപ്പുഴ അമ്പലപ്പുഴ റഹ്മത്ത് മന്‍സിലില്‍ മാഹിന്‍ (37) എന്നയാണ് അറസ്റ്റിലായത്.

ഇന്നലെ(മാർച്ച് 5) ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മാഹിന്‍ ഇരുന്ന സീറ്റിനു തൊട്ടുമുന്‍വശത്തെ സീറ്റിലിരുന്ന് യാത്ര ചെയ്ത സ്ത്രീയോടാണ് ലൈംഗികാതിക്രമം കാണിച്ചത്. യുവതിയുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *