റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി.സി ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി

February 25, 2025 - 11:26 am

കോട്ടയം : മതവിദ്വേഷ പരാമർശം നടത്തിയ പി സി ജോർജിനെ റിമാൻഡ് ചെയതതിന്റെ പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോർജിനെ പിന്നീട് കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി.പി സി ജോർജിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെങ്കിലും, ഇസിജി വ്യതിയാനം, ഉയർന്ന രക്തസമർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കുക എന്നിവയും പ്രശ്നങ്ങളായി നിലനിൽക്കുന്നുണ്ട്. അദ്ദേഹം അടുത്ത 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരും.

പി സി ജോർജ് അതിനാടകീയമായി ഈരാറ്റുപേട്ട കോടതിയിൽ ഹാജരാവുകയായിരുന്നു.

മതവിദ്വേഷ പരാമർശം നടത്തിയെന്ന കേസിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കീഴടങ്ങിയ പി സി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പി സി ജോർജ് അതിനാടകീയമായി ഈരാറ്റുപേട്ട കോടതിയിൽ ഹാജരാവുകയായിരുന്നു. തുടർന്ന് കോടതി റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രണ്ടുദിവസത്തിനുള്ളിൽ പി സി ജോർജ് ജാമ്യ അപേക്ഷ നൽകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *