കല്‍പ്പറ്റ | ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു. അര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. സമരത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ അവസാനിക്കുന്നത്. സർക്കാർ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകില്ലെങ്കിൽ വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് സമര സമിതി മുന്നറിയിപ്പു നൽകി. പുനരധിവാസം വൈകുന്നതിനെതിരെ പ്രതിഷേധിച്ചവരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ദുരന്തബാധിതർ സമര സ്ഥലത്ത് കുടിൽ കെട്ടാൻ ശ്രമിച്ചതിനെ പോലീസ് തടഞ്ഞതായിരുന്നു സംഘർഷത്തിന് ഇടയാക്കിയത്.
പുനരധിവാസത്തിനായി രണ്ടാംഘട്ട കരട് പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി രണ്ടാംഘട്ട കരട് പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. 81 കുടുംബങ്ങൾ പുതിയ പട്ടികയിൽ ഉൾപ്പെട്ടതോടെ മൊത്തം 323 കുടുംബങ്ങൾ പട്ടികയിലായി. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിരുന്നു.പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും സമരത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായും സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി.കെ ശശീന്ദ്രൻ പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുന്നതായും എന്നാൽ നിലവിലെ സാഹചര്യത്തിൽ സമരത്തിന്റെ ആവശ്യം വ്യക്തമല്ലെന്നതും അദ്ദേഹം കൂട്ടിച്ചേർത്തു


