മനുഷ്യ-വന്യജീവി സംഘർഷ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ആധുനിക സംവിധനങ്ങളുമായി സംസ്ഥാന സർക്കാർ

.തിരുവനന്തപുരം/ മനുഷ്യ-വന്യജീവി സംർഷം ലഘൂകരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ 36 ജില്ലാ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻററുകളുടെയും സംസ്ഥാന കൺട്രോൾ റൂമിന്റെയും പ്രവർത്തനങ്ങളുടെ ഏകോപനവും ആധുനികവത്കരണവുമാണ് ലക്ഷ്യം. അതിവേഗം വന്യജീവി സംഘർഷ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ വകുപ്പിന് ഇതിലൂടെ സഹായം ലഭിക്കും എന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ വ്യക്തമാക്കിയിരിക്കുന്നത്.വനംവകുപ്പിന് സംസ്ഥാന സർക്കാർ ദുരന്ത നിവാരണ ഏജൻസി മുഖേന 3.72 കോടി രൂപ അനുവദിച്ചു.

സാറ്റലൈറ്റ് ഫോണും ഡിജിറ്റൽ സംവിധാനങ്ങളും

സാറ്റലൈറ്റ് ഫോണും ഡിജിറ്റൽ സംവിധാനങ്ങളും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ആധുനികവത്കരണം നടപ്പാക്കുന്നത്. മൊബൈൽ ഫോണും മറ്റ് ആശയവിനിമയ ഉപാധികൾക്ക് സാധ്യതയില്ലാത്തതുമായ ഉൾക്കാടുകളിൽ നിന്നും വിവരങ്ങൾ തത്സമയം ലഭ്യമാക്കാനാകും. ലഭ്യമായ വിവരങ്ങൾ ഉടൻ ജില്ലാതലത്തിലും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻററിലും എത്തിക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കും

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →