ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും 21 ദശലക്ഷം ഡോളർ ഫണ്ട് നൽകിയതായി വ്യക്തമാക്കി.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ/ ന്യൂഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചു .ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ജനപ്രാതിനിധ്യം ഉറപ്പാക്കാൻ നീക്കിവെച്ച തുക റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ട്രംപ് മോദിയുടെ പേരു സൂചിപ്പിച്ചത്. ഇന്ത്യയിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും 21 ദശലക്ഷം ഡോളർ ഫണ്ട് നൽകിയതായി ട്രംപ് വ്യക്തമാക്കി. എന്നാൽ, ഫണ്ട് ഇന്ത്യയ്ക്കല്ല, ബംഗ്ലാദേശിനാണ് അനുവദിച്ചതെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതും ശ്രദ്ധേയമാണ്.

ഇന്ത്യക്കും 21 ദശലക്ഷം ഡോളർ നൽകി

ട്രംപ് നേരത്തേ വ്യക്തമാക്കിയതു പോലെ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടപെടാനാണ് യു.എസ്.എയ്ഡിന്റെ ഫണ്ട് അനുവദിച്ചത്. ആദ്യമായാണ് മോദിയുടെ പേര് അദ്ദേഹം നേരിട്ട് പരാമർശിക്കുന്നത്. “വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതിന് എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കും 21 ദശലക്ഷം ഡോളർ നൽകി. യു എസിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കണ്ടേ,” എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

ഇന്ത്യയിൽ മറ്റാരെയോ അധികാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗം

ട്രംപ് നേരത്തെ യു.എസിലെ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള മുൻ ഭരണകൂടം ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചതായി ആരോപിച്ചിരുന്നു. ബൈഡൻ ഭരണകൂടം ഇന്ത്യയിൽ മറ്റാരെയോ അധികാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫണ്ട് അനുവദിച്ചതെന്നാണ് ട്രംപിന്റെ അഭിപ്രായം. ബംഗ്ലാദേശിന് 29 ദശലക്ഷം ഡോളർ യു.എസ്.എയ്ഡ് അനുവദിച്ചതായും, പണം ആരും കേൾക്കാത്ത സ്ഥാപനത്തിലേക്കാണെന്നുമാണ് ട്രംപിന്റെ പ്രസ്താവന. അതിൽ രണ്ട് പേർ മാത്രമേ ജോലിയിലുണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് ബി.ജെ.പി-ക്കെതിരെ കുറ്റാരോപണങ്ങളുമായി രംഗത്തെത്തി

ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, കോൺഗ്രസ് ബി.ജെ.പി-ക്കെതിരെ കുറ്റാരോപണങ്ങളുമായി രംഗത്തെത്തി. വിദേശ ഫണ്ടുകളിൽ നിന്ന് ഭരണകക്ഷിയായ ബി.ജെ.പി നേട്ടമുണ്ടാക്കുന്നതായി കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. “ഇത് രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള വിഷയമാണ്,” എന്ന് പറഞ്ഞ ഖേര, രാഷ്ട്രീയ പാർട്ടികൾക്കും സാംസ്‌കാരിക സംഘടനകൾക്കും ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് ധവളപത്രം ഇറക്കണമെന്ന് ആവശ്യപ്പെട്ടു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →