ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നു

കൊച്ചി : രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ജെയിന്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റി എന്ന പേരിലാണ് സര്‍വകലാശാല സ്ഥാപിക്കുന്നത്. ഈ പ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ അടിസ്ഥാനത്തിലായിരുന്നു.

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. കോഴിക്കോട് ആസ്ഥാനമായി സ്ഥാപിക്കാനാണ് പദ്ധതി, കൂടാതെ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉപക്യാമ്പസുകളും സ്ഥാപിക്കും.

350 കോടി രൂപയുടെ ആദ്യഘട്ട നിക്ഷേപത്തോടെ സംരംഭം ആരംഭിക്കും.

ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചjറിൽ നിന്നുള്ള പ്രചോദനത്തിലാണ് പുതിയ സര്‍വകലാശാലയുടെ പ്രഖ്യാപനം ഉണ്ടായത്. 350 കോടി രൂപയുടെ ആദ്യഘട്ട നിക്ഷേപത്തോടെ സംരംഭം ആരംഭിക്കും. സാങ്കേതികവിദ്യയെ ആധാരമാക്കിയ പ്രായോഗിക പരിജ്ഞാനവും വിദ്യാര്‍ത്ഥി കേന്ദ്രീകൃതവുമായ വിദ്യാഭ്യാസ മാതൃക ഒരുക്കുകയുമാ്സ സര്‍വകലാശാലയുടെ ലക്ഷ്യം.

കേരളത്തെ മികച്ച വാസസ്ഥലമാക്കുകയാണ് ഈ മിഷന്റെ പ്രധാന ഉദ്ദേശ്യം.

ഫ്യൂച്ചര്‍ കേരള മിഷന്‍ എന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി പുതിയ സര്‍വകലാശാല സ്ഥാപിക്കപ്പെടുന്നു. ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, സംരംഭകത്വം, യുവജന ശാക്തീകരണം എന്നിവയിലൂടെ കേരളത്തെ മികച്ച വാസസ്ഥലമാക്കുകയാണ് ഈ മിഷന്റെ പ്രധാന ഉദ്ദേശ്യം. ആഗോളതലത്തിലുള്ള തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും കേരളത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്കും പുരോഗതിക്കും സംഭാവന നല്‍കുകയും ചെയ്യാനാണ് വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →