കൊച്ചി |കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ,. കേരള ടൂറിസം വികസനത്തിനും , റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ. മെച്ചപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്‌ളോബല്‍ സമ്മിറ്റില്‍ ഓണ്‍ലൈനായി പങ്കെടുത്തപ്പോഴാണ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപനം നടത്തിയത്.
പദ്ധതികൾ
* റോഡ് വികസനത്തിനായി ഉടന്‍ നടപ്പിലാക്കപ്പെടുന്ന 50,000 കോടി രൂപയുടെ
പദ്ധതികൾ
* പാലക്കാട്-മലപ്പുറം പാത വികസനത്തിനായി 10,000 കോടി രൂപ അനുവദിക്കും.
* അങ്കമാലി ബൈപാസിന് 6,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
* തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് വികസനത്തിന് 5,000 കോടി രൂപയുടെ
ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
* ദേശീയപാത 544ലെ അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള എറണാകുളം
ബൈപ്പാസ് ആറ് വരിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
* തമിഴ്നാട്ടിലെ ചെങ്കോട്ട, തിരുനെല്‍വേലി, തെങ്കാശി എന്നിവിടങ്ങളുമായി
കൊല്ലത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയുടെ വികസനത്തിനായി 38.6
കിലോമീറ്റര് ദൂരം ഉള്‍പ്പെടുന്ന 300 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു.
അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിന് കേരളത്തിന് പിന്തുണ നല്‍കും
ടൂറിസമാണ് കേരളത്തിന്റെ ഹൃദയമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമ്പന്നമായ ആയുര്‍വേദം പോലുള്ള മേഖലകളിലേക്ക് വിദേശത്ത് നിന്നടക്കം നിരവധി പേര്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്.ഈ സാധ്യതകളെ കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു.രാജ്യാന്തര നിലവാര ത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
