രാജ്യതലസ്ഥാനമായ ദില്ലിയെ നയിക്കാന്‍ വീണ്ടും ഒരു വനിതാ മുഖ്യമന്ത്രി

ദില്ലി : ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായ രേഖ ഗുപ്ത ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തില്‍ 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. 27 വർഷത്തിന് ശേഷമാണ് ബിജെപി ദില്ലിയില്‍ ഭരണം പിടിച്ചെടുക്കുന്നത്. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത ആയിരിക്കും ദില്ലി സ്പീക്കര്‍.

രാംലീല മൈതാനത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

വോട്ടെണ്ണലിന് പതിനൊന്നാം ദിവസമാണ് ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പ്രഖ്യാപനം നടന്നത്. രാംലീല മൈതാനത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഇന്ന് (ഫെബ്രുവരി 20) രാവിലെ 10 മണിക്ക് ചടങ്ങ് ആരംഭിക്കും, പന്ത്രണ്ട് മണിക്ക് ദില്ലി ഗവർണർ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലി കൊടുക്കും.

നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിൽ രേഖ ഗുപ്ത.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ നിയോഗിക്കുമെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. അവസാന പട്ടികയില്‍ പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, ആഷിഷ് സൂദ്, ഷിഖ റോയ്, രേഖ ഗുപ്ത തുടങ്ങിയവരുടെ പേരുകളായിരുന്നു ഉണ്ടായിരുന്നത്. നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിച്ചത്.

“വികസിത ദില്ലി” എന്ന മുദ്രാവാക്യമുയർത്തിയാണ് ചടങ്ങ്

സത്യപ്രതിജ്ഞ ചടങ്ങിന് “വികസിത ദില്ലി ശപഥ് സമാരോഹ്” എന്ന് പേരിട്ടിട്ടുണ്ട്. “വികസിത ദില്ലി” എന്ന മുദ്രാവാക്യമുയർത്തിയാണ് ചടങ്ങ് നടത്തപ്പെടുന്നത്. 20 സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പ്രധാന നേതാക്കൾ, സെലിബ്രിറ്റികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ചടങ്ങിനെ ശക്തിപ്രകടനമാക്കാനാണ് ബിജെപിയുടെ തീരുമാനം. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കാവല്‍ മുഖ്യമന്ത്രി അതിഷി, ദില്ലി പിസിസി അധ്യക്ഷൻ ദേവേന്ദ്ര യാദവ് എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →