റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് നടുറോഡില്‍ ആക്രമണംനടത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചു

February 20, 2025 - 6:12 am

കോഴിക്കോട്: യുവാവിനെ നടുറോഡില്‍ വച്ച്‌ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചു കോഴിക്കോട് നന്മണ്ട-എഴുകുളം റോഡില്‍ മൂലേം മാവിന്‍ ചുവട്ടിലാണ് സംഘർഷം നടന്നത്. നല്ലളം സ്വദേശിയായ മുഹമ്മദ് സുഹൈറി (34) യെയാണ് പ്രതികള്‍ ആക്രമിച്ചത്. സുഹൈറും സുഹൃത്തും സഞ്ചരിച്ച കാറിനെ രണ്ട് കാറുകളിലായെത്തിയ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. സുഹൈറിന്റെ നിലമ്പൂര്‍ സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം.

മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധന വഴിയാണ് പോലീസ് ബാക്കി പ്രതികളെ പിടികൂടിയത്.

നാട്ടുകാർ സ്ഥലത്തെത്തിയതോടെ പ്രതികളില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ പിടിച്ചെടുത്ത പ്രതിയെ ഉടനടി പോലീസില്‍ ഏല്‍പ്പിച്ചു. മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധന വഴിയാണ് പോലീസ് ബാക്കി പ്രതികളെ പിടികൂടിയത്.
ആരാമ്പ്രം എടത്തില്‍ നിയാസ് (43),വഴിക്കടവ് നിസാം (30),പടനിലം കള്ളികൂടത്തില്‍ റഫീഖ് (42),വഴിക്കടവ് ഷംനാദ് (30),വഴിക്കടവ് തൈക്കാട്ടില്‍ മുഹമ്മദ് അഷ്‌റഫ് (30),പാതിരിപ്പാടം ചപ്പങ്ങല്‍ മുര്‍ഷിദ് (30),എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. പോലീസ് വിശദമായ അന്വേഷണം തുടരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *