തിരുവനന്തുപുരം: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ചോദ്യപേപ്പറുകള്‍ ചോർന്നെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്‌ഇ. സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യപേപ്പറുകള്‍ ലഭിക്കുമെന്ന തരത്തില്‍ ലിങ്കുകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണം തെറ്റെന്ന് സിബിഎസ്‌ഇ സ്ഥിരീകരിച്ചു. തെറ്റായ പ്രചാരണം നടത്തുന്നവർക്കതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച(ഫെബ്രുവരി 15)യാണ് സിബിഎസ്‌ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകള്‍ തുടങ്ങിയത്. ഇന്ത്യയില്‍ 7842 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുന്നത്. വിദേശത്തും 26 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
പരീക്ഷാ സമയം, വിദ്യാർത്ഥികളുടെ എണ്ണം
42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മാർച്ച് 18 വരെയാണ് പത്താം ക്ലാസ് പരീക്ഷകള്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിന് അവസാനിക്കും.