റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയുടെ ആണ്‍ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി

February 10, 2025 - 5:18 pm

ആലപ്പുഴ: പുന്നപ്രയില്‍ അമ്മയുടെ ആണ്‍ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി.പുന്നപ്ര സ്വദേശി ദിനേശൻ ആണ് കൊല്ലപ്പെട്ടത് . സംഭവത്തില്‍ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 8 ശനിയാഴ്ച രാവിലെയാണ് ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്.

ഷോക്കടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം ആദ്യംകണ്ട നാട്ടുകാർ, ദിനേശൻ മദ്യപിച്ച്‌ കിടക്കുകയാണെന്ന ധാരണയിലായിരുന്നു. എന്നാല്‍ ഉച്ചയായിട്ടും ഇയാള്‍ എഴുന്നേല്‍ക്കാതിരുന്നതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മദ്യപിച്ച്‌ കുഴഞ്ഞുവീണ് മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണമാണ് കിരണിലേക്കെത്തിയത്. കിരണിന്റെ അമ്മയുമായി സൗഹൃദമുണ്ടായിരുന്ന അശോകൻ, രാത്രി വീട്ടിലെത്തിയപ്പോള്‍ ഷോക്കടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു.

കിരണിന്റെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

കൊലപാതകം അറിഞ്ഞിട്ടും വിവരം മറച്ചുവെച്ചതിന് കിരണിന്റെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ കിരണിന്റെ അമ്മയേയും പ്രതി ചേർത്തിട്ടുണ്ട്. പ്രതിക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് നാട്ടുകാർ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *