തിരുവനന്തപുരം: രാത്രികളിലും പൊതുഇടം തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരുകൂട്ടം സ്ത്രീകള്‍ ഫെബ്രുവരി 4 ന് ശിങ്കാരിമേളവും വില്ലുവണ്ടി യാത്രയുമായി മാനവീയം വീഥിയില്‍ . സ്ത്രീശാക്തീകരണത്തിന്റെയും പൊതുയിടങ്ങളിലെ സുരക്ഷിതത്വത്തിന്റെയും ആഘോഷമായ ജില്ലാ വനിതാജംഗ്ഷൻ പരിപാടിയുടെ പ്രചാരണാർത്ഥമായിരുന്നു ജാഥ. മാനവീയം വീഥിയില്‍ നടന്ന വിളംബര ജാഥ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ഫെബ്രുവരി 7ന് മുഖ്യമന്ത്രി നിർവഹിക്കും.
7ന് വനിതകളുടെ രാത്രി നടത്തത്തോടെ പരിപാടി സമാപിക്കും
ജില്ലാപഞ്ചായത്തംഗം സൂര്യ എസ്.പ്രേം വിളംബര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാളയം രക്തസാക്ഷി മണ്ഡപം, വഴുതക്കാട് ആനി മസ്‌ക്രീൻ സ്‌ക്വയർ, അക്കാമ്മ ചെറിയാൻ പ്രതിമ എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച മൂന്ന് ജാഥകള്‍ മാനവീയംവീഥിയില്‍ ഒത്തുകൂടി. പ്രൊഫ.വി.ശാരദാദേവി, കർഷകയായ ശാന്ത, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് എന്നിവർ ജാഥകളുടെ ഉദ്ഘാടനം നിർവഹിച്ചു.വിളംബരജാഥാ സംഗമവും പഞ്ചമി ഇടത്തിന്റെ പ്രഖ്യാപനവും വനിതാ കമ്മിഷൻ ചെയർപേഴ്സണ്‍ പി.സതീദേവി നിർവഹിച്ചു. സംഘാടകസമിതി ചെയർപേഴ്സണ്‍ വി.പ്രിയദർശിനി അദ്ധ്യക്ഷയായി. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഗീതാ നസീർ, കെ.എ.ബീന, മേഴ്സി അലക്സാണ്ടർ, അനീഷ്യ ജയദേവ്, ഷൈലജ പി.അമ്ബു, വി.ആർ സലൂജ എന്നിവർ പങ്കെടുത്തു.7ന് വനിതകളുടെ രാത്രി നടത്തത്തോടെ പരിപാടി സമാപിക്കും