കൊല്ലം പത്തനാപുരത്ത് വന്യജീവി ആക്രമണം : കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെ വന്യജീവി അക്രമിച്ച്‌ കൊന്നു

കൊല്ലം: കൊല്ലം പത്തനാപുരത്തില്‍ വന്യജീവി ആക്രമണം നടന്നതായി സൂചനകള്‍. ആക്രമണത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി.
കറവൂർ വാലുതുണ്ട് സ്വദേശി ബിജുവിന്‍റെ പശുവിനെയാണ് വന്യജീവി അക്രമിച്ച്‌ കൊന്നത്. അതേസമയം, പുലിയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് കർഷകൻ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ബിജുവിന് പശുവിനെ നഷ്ടമാകുന്നത്.

പുന്നല റേഞ്ചിന് കീഴില്‍ കൂട് സ്ഥാപിച്ചെങ്കിലും പുലി ഇതുവരെ കുടുങ്ങിയിട്ടില്ല.

എന്നാൽ സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. പുന്നല റേഞ്ചിന് കീഴില്‍ കൂട് സ്ഥാപിച്ചെങ്കിലും പുലി ഇതുവരെ കുടുങ്ങിയിട്ടില്ല. വനം വകുപ്പ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കാഞ്ഞിരപ്പുഴയില്‍ . വന്യജീവി ആടിനെ കൊന്നു

അതേസമയം, പാലക്കാട് കാഞ്ഞിരപ്പുഴയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ വന്യജീവി ആടിനെ കൊന്നു. പാലക്കയം ഇഞ്ചിക്കുന്ന് ഭാഗത്ത് ചീരാംകുഴിയില്‍ ജോസിന്‍റെ ആടിനെയാണ് കൊന്നത്. കടുവയാണ് ആടിനെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികളില്‍ പലരും കടുവയെ കണ്ടിട്ടുള്ളതായും വിവരം. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചില്‍ നടത്തുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →