വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്നും കുരങ്ങൻ തള്ളിയിട്ട വിദ്യാർഥിനി മരിച്ചു

പാറ്റ്ന: ബിഹാറിലെ സിവാൻ ജില്ലയില്‍ വീടിന്‍റെ മേല്‍ക്കൂരയില്‍ നിന്നും കുരങ്ങൻ തള്ളിയിട്ട പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. വീടിന്‍റെ മേല്‍കൂരയിലിരുന്ന് പഠിക്കുകയായിരുന്ന പ്രിയാ കുമാറിനെയാണ് കുരങ്ങൻ തള്ളി താഴെയിട്ടത്. 2025 ജനുവരി 25 ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഭഗവാൻപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ മഘർ ഗ്രാമത്തിലാണ് സംഭവം.

വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ബോധം നഷ്ടമായി.

ഒരു കൂട്ടം കുരങ്ങുകള്‍ മേല്‍ക്കൂരയില്‍ വന്ന് കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി. സംഭവം കണ്ട ഗ്രാമവാസികള്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ കുട്ടി രക്ഷപെടാനായി ഓടി. ഇതിനിടെ ഒരു കുരങ്ങൻ കുട്ടിയെ പുറകില്‍ നിന്നും തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ബോധം നഷ്ടമായി. പ്രിയയുടെ തലയുടെ പിൻഭാഗത്തും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ മാതാപിതാക്കള്‍ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →