റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചിയിൽ ലഹരിക്കേസ് പ്രതി ജയില്‍ ചാടി

January 25, 2025 - 9:47 pm

കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് ലഹരിക്കേസ് പ്രതി ജയില്‍ ചാടി. പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് എന്ന തടവുകാരനാണ് ജയില്‍ ചാടിയത്.ജനുവരി 25 ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരന്‍ ജയില്‍ ചാടിയത്.

സബ് ജയിലിനോട് ചേര്‍ന്നുള്ള മംഗളവനം പ്രദേശത്ത് തിരച്ചില്‍ നടത്തുന്നു.

കഴിഞ്ഞ ദിവസമാണ് ലഹരിവില്‍പ്പന കേസില്‍ റിമാൻഡിലായ പ്രതിയെ ജയിലിലെത്തിച്ചത്. ജനല്‍ വഴിയാണ് ഇയാള്‍ ചാടിപ്പോയത് എന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിലാരംഭിച്ചു. സബ് ജയിലിനോട് ചേര്‍ന്നുള്ള മംഗളവനം പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *