റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേയ്ക്ക്

January 23, 2025 - 9:14 pm

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ ഫെബ്രുവരി 1ന് സമരം ചെയ്യും. ഇതിന്റെഭാഗമായി കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒന്നിന് സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും.

കെഎസ്‌ആർടിസി തൊഴിലാളികളും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും

‘സ്വയം പര്യാപ്ത സ്ഥാപനം, സുരക്ഷിത തൊഴിലാളി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എൻഡിആർ, എൻപിഎസ് കുടിശിക അടച്ചു തീർക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മിനിമം ഡ്യൂട്ടി മാനദണ്ഡത്തില്‍ വാർഷിക ഇൻക്രിമെന്റ് നിഷേധിക്കുന്നത് പിൻവലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. കെഎസ്‌ആർടിസി തൊഴിലാളികളും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കുമെന്ന് കെഎസ്‌ആർടിഇഎ പ്രസിഡൻറ് കൂടിയായ ടിപി രാമകൃഷ്ണൻ എംഎല്‍എ പറഞ്ഞു.

, Labours,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *