തിരുവനന്തപുരം: പാലക്കാട് ബ്രൂവറിക്കു അനുമതി നല്‍കിയ മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാർച്ചില്‍ സംഘർഷം. ജനുവരി 21 ന് രാവിലെ പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാർച്ച് നിയമസഭയ്ക്കു മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാൻ പ്രവർത്തകർ തയാറായില്ല.
പ്രവർത്തകർ മന്ത്രി എം.ബി. രാജേഷിന്‍റെ കോലം കത്തിച്ചു.
പോലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഏറെ നേരം നിയമസഭയ്ക്കു മുന്നില്‍ സംഘർഷം നീണ്ടു. ഇതുവഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറിലേറെ തടസപ്പെട്ടു. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണു സംഘർഷത്തില്‍ നിന്നു പ്രവർത്തകരെ പിന്തിരിപ്പിച്ചത്. പ്രവർത്തകർ മന്ത്രി എം.ബി. രാജേഷിന്‍റെ കോലം കത്തിച്ചു.
സകല തട്ടിപ്പുകാരുടെയും കാവലാളാണു മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്തെ ഏറ്റവും വലിയ മദ്യ കുംഭകോണമാണു പാലക്കാട് ബ്രൂവറിയെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഒയാസിസ് കന്പനി സിപിഎമ്മിന്‍റെ ചീഫ് പാർട്ട്ണർ ആയിരുന്നുവെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു. സകല തട്ടിപ്പുകാരുടെയും കാവലാളാണു മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി എം.ബി. രാജേഷ് തട്ടിപ്പുകാരെ മുട്ടിച്ചു കൊടുക്കുന്ന ഏജന്‍റാണ്. ഏതു കമ്പനിയുമായി വന്നാലും പാലക്കാട് പ്രവർത്തിക്കാൻ അനുവദിക്കില്ല. എം.ബി. രാജേഷ് വാങ്ങിയ പണം കമ്പനിക്കു തിരികെ കൊടുക്കുന്നതാണു നല്ലതെന്നും രാഹുല്‍ പറഞ്ഞു
