ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശമ്പളം നൽകണമെന്നാവശ്യപ്പെട്ട് കേജരിവാളിന്‍റെ വസതിമുന്നിലേക്കു പ്രതിഷേധം

ഡല്‍ഹി: ബുദ്ധസന്യാസിമാർക്കും പൂജാരിമാർക്കും മാസശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ഗുരു രവിദാസ്, വാല്മീകീ ക്ഷേത്രങ്ങളിലെ പൂജാരിമാരും സംന്യാസിമാരും കോണ്‍ഗ്രസ് നേതാവും മുൻ ലോക്സഭാംഗവുമായ ഉദിത് രാജിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ ധർണ നടത്തി.
ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയുടെ അധ്യക്ഷൻ അരവിന്ദ് കേജരിവാളിന്‍റെ വസതിക്കു മുന്നിലായിരുന്നു ധർണ. ജന്തർ മന്തറില്‍ പോലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് ഫെറോസ്ഷാ റോഡിലെ കേജരിവാളിന്‍റെ വസതിമുന്നിലേക്കു പ്രതിഷേധം മാറ്റുകയായിരുന്നു.

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രകാരം പൂജാരിമാർക്ക് മാസശമ്പളം നല്കുമെന്ന് കേജരിവാള്‍ പ്രഖ്യാപിച്ചിരുന്നു.

ഹിന്ദു പൂജാരിമാർക്ക് ശമ്പളം നല്കിയാല്‍ ബുദ്ധസന്യാസിമാർക്കും 18,000 രൂപ മിനിമം ശമ്പളം നല്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പൂജാരി ഗ്രന്ഥി സമ്മാൻ യോജന പ്രകാരം പൂജാരിമാർക്ക് ആം ആദ്മി പാർട്ടി 18,000 രൂപ മാസശമ്പളം നല്കുമെന്ന് ഡിസംബർ 30ന് കേജരിവാള്‍ പ്രഖ്യാപിച്ചിരുന്നു.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →