ജബല്‍പുർ (മധ്യപ്രദേശ്): ഫ്ളെക്സ് ബോർഡിലെ ഇരുമ്പുകമ്പി താഴേക്കു വീണ് കാല്‍നടയാത്രികനായ വയോധികൻ മരിച്ചു. ജബല്‍പുരിലെ അലഹബാദ് ബാങ്ക് ചൗക്കിലാണ് റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ളെക്സ് ബോർഡില്‍നിന്ന് കമ്പിതാഴേക്കു വീണ് 64കാരനായ കിഷൻ കുമാർ മരിച്ചത്.
കരാർ ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു.
അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഫ്ളെക്സ് ബോർഡില്‍നിന്ന് കമ്പി താഴേക്കു വീഴുകയായിരുന്നുവെന്നും നടന്നുപോയ കിഷൻ കുമാറിന്‍റെ കഴുത്തില്‍ തുളച്ചുകയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കരാർ ജീവനക്കാരനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്
