റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് സ്പിരിറ്റ് നിർമാണ കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

January 19, 2025 - 5:20 am

തിരുവനന്തപുരം: കഞ്ചിക്കോട്ട് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് അനുമതി കൊടുത്തതില്‍ ദുരൂഹതയെന്നു മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ വരവാണ് ദുരൂഹത കൂട്ടുന്നത്. ഈ കമ്പനി കേരളത്തില്‍ വരാൻ കാരണം കേജരിവാള്‍- പിണറായി ബാന്ധവമാണോ? ടെൻഡർ പോലും വിളിക്കാതെയാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

സർക്കാർ കാർഷിക മേഖലയെ വെല്ലുവിളിക്കുന്നു.

എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ അറിയിച്ചില്ല. ജലദൗർലഭ്യമുള്ള പ്രദേശത്ത് ബ്രൂവറി പ്രവർത്തിപ്പിക്കാൻ അനുമതി നല്‍കിയതിലൂടെ കാർഷിക മേഖലയെ വെല്ലുവിളിക്കുകയാണ് സർക്കാർ. പ്ലാച്ചിമട സമരം സിപിഎം മറന്നുപോയോയെന്നും മുരളീധരൻ ചോദിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *