വനം സംരക്ഷണ നിയമഭേദഗതി ഉപേക്ഷിച്ച് സർക്കാർ

.തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ വനം ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന വനം സംരക്ഷണ നിയമഭേദഗതി ഉപേക്ഷിച്ചു സർക്കാർ. ജനുവരി 15 ന് ചേർന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് വനം നിയമഭേദഗതി പിൻവലിക്കുന്ന കാര്യം അറിയിച്ചത്. മലയോര മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്ന ഒരു നിയമഭേദഗതിയുമായും സർക്കാർ മുന്നോട്ടു പോകില്ലെന്നു പിന്നീടു നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു

വൻ എതിർപ്പുകള്‍ക്ക് ഒടുവിലാണ് സർക്കാരിന്‍റെ പിന്മാറ്റം.

വന നിയമഭേദഗതിയുമായി മുന്നോട്ടു പോകുകയും ഇത്തവണത്തെ നിയമസഭാ സമ്മേളനത്തില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്ത ശേഷം വൻ എതിർപ്പുകള്‍ക്ക് ഒടുവിലാണ് സർക്കാരിന്‍റെ പിന്മാറ്റം. മലയോര മേഖലയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന വനം നിയമ ഭേദഗതി അടക്കമുള്ളവയ്ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തില്‍ മലയോര ജാഥ പ്രഖ്യാപിച്ചതിനും നിയമഭേദഗതിയുടെ പേരില്‍ പി.വി. അൻവർ നിയമസഭാംഗത്വം രാജിവച്ചു സർക്കാരിനെ പ്രതിരോധത്തിലാക്കിയതിനും പിന്നാലെയാണ് പുതിയ തീരുമാനം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരുന്നതും വനഭേദഗതി ബില്‍ ഉപേക്ഷിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →