Tag
ന്യൂസ് ഡെസ്ക്

ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി റിട്ടയേർഡ് ജഡ്ജിയും

January 16, 2025 - 11:41 am

കൊച്ചി: . ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങി കേരള ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്ബ്യാർ. 90 ലക്ഷം രൂപയാണ് നഷ്ടമായത് .ഓണ്‍ലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2024 ഡിസംബറിലാണ് സംഭവം നടന്നത്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേർക്കെതിരെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് കേസെടുത്തിട്ടുണ്ട്.

ഘട്ടം ഘട്ടമായി ജഡ്ജിയുടെ അക്കൗണ്ടില്‍ നിന്ന് 90 ലക്ഷം രൂപയാണ് തട്ടിയെടുത്തത്

ഇദ്ദേഹത്തിൻ്റെ അനുമതിയില്ലാതെ മൊബൈല്‍ നമ്പർ ഒരു വാട്സ്‌ആപ്പ് ഷെയർ ട്രേഡിങ് ഗ്രൂപ്പില്‍ കൂട്ടിച്ചേർത്തിരുന്നു. പിന്നീട് ഇതുവഴി ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പണം അയക്കാനുള്ള ഒരു ലിങ്ക് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ജഡ്ജി ഇതുവഴി പണം അയക്കുകയും ചെയ്തു. എന്നാല്‍ ഘട്ടം ഘട്ടമായി ജഡ്ജിയുടെ അക്കൗണ്ടില്‍ നിന്ന് 90 ലക്ഷം രൂപ ഇവർ തട്ടിയെടുത്തുവെന്നാണ് കേസ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *