ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലർ ഡോ.ഡോ.: സിസാ തോമസിനെ ഒഴിവാക്കി ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ്

തിരുവനന്തപുരം:ജനുവരി 14,15 തീയതികളിൽ കൊച്ചിയില്‍ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവില്‍ നിന്നും ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലർ ഡോ.: സിസാ തോമസിനെ ഒഴിവാക്കി. അതേസമയം സെഷനുകളില്‍ മറ്റ് വിസിമാരെയും മുൻ ഡിജിറ്റല്‍ സർവകലാശാല വൈസ് ചാൻസലറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യ സെഷനുകളില്‍ മുൻ വിസിമാരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഡിജിറ്റല്‍ സർവകലാശാലയുടെ പ്രവർത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാള്‍ കോണ്‍ക്ലേവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എംജി വിസി സി. അരവിന്ദ് കുമാർ, മുൻ വിസിമാരായ ഡോ. സാബു തോമസ്, ഡോ.ഗോപിനാഥ് രവീന്ദ്രൻ, എം.വി. നാരായണൻ, പി.ജി. ശങ്കരൻ, ഗംഗൻ പ്രതാപ്, സജി ഗോപിനാഥ് ഉള്‍പ്പെടെയുള്ളവർ വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോഴാണ് ഡിജിറ്റല്‍ സർവകലാശാല വിസിയെ ഒഴിവാക്കിയത്. എന്നാല്‍ ഡിജിറ്റല്‍ സർവകലാശാലയുടെ പ്രവർത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള സ്റ്റാള്‍ കോണ്‍ക്ലേവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ നടന്ന സൗത്ത് ഇന്ത്യൻ വിസിമാരുടെ കണ്‍വൻഷനില്‍ മുഖ്യ പ്രസംഗകരില്‍ ഒരാളായിരുന്ന ഡോ. സിസാ തോമസിന് സ്വന്തം സംസ്ഥാനത്തെ കോണ്‍ക്ലേവില്‍ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതി ചർച്ചയായിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →