റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെള്ളപ്പൊക്കത്തെത്തുടർന്ന് ഖനിയില്‍ കുടുങ്ങിപ്പോയ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

January 12, 2025 - 5:28 am

ഗോഹട്ടി: ആസാമിലെ ദിമാ ഹസാവോ ഖനിയില്‍ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിപ്പോയ ഒൻപത് തൊഴിലാളികളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി ജനുവരി 11 ശനിയാഴ്ച കണ്ടെത്തി.ഇതോടെ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

310 അടി ആഴമാണ് ഖനിക്കുള്ളത്

മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഉംറാംഗ്സോയിലെ അനധികൃത ഖനിയിലാണ് അപകടമുണ്ടായത്. അവശേഷിക്കുന്ന അഞ്ച് പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശനിയാഴ്ച കണ്ടെത്തിയവരില്‍ ഒരാള്‍ 27കാരനും ദിമാ ഹസാവു സ്വദേശിയുമായ ലിഗന്‍ മഗറാണെന്ന് സ്ഥിരീകരിച്ചു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് എൻഡിആർഎഫ് സംഘം അറിയിച്ചു. 310 അടി ആഴമാണ് ഖനിക്കുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *