റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യജ രജിസ്ട്രേഷനിലൂടെ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ കബളിപ്പിക്കുന്നു : വോട്ടർപട്ടിക വിവാദം ആവർത്തിച്ച്‌ ആം ആദ്മി എം പി സഞ്ജയ് സിംഗ്

January 12, 2025 - 5:37 am

ഡല്‍ഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉന്നയിച്ച വോട്ടർപട്ടിക വിവാദം ആവർത്തിച്ച്‌ ആം ആദ്മി എംപി സഞ്ജയ് സിംഗ്.ബിജെപി നേതാക്കളുടെ മേല്‍വിലാസം ഉപയോഗിച്ച്‌ വൻതോതില്‍ വോട്ടർപട്ടികയില്‍ പേരു ചേർക്കാനുള്ള നീക്കം നടക്കുന്നതായി അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. വ്യാജ രജിസ്ട്രേഷനിലൂടെ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ കബളിപ്പിക്കുകയാണ്. ഡസൻകണക്കിന് പുതിയ അപേക്ഷകളാണ് ഇത്തവണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഫയല്‍ ചെയ്തിരിക്കുന്നത്

വോട്ടർമാർക്ക് പണം നല്‍കുന്നതായും ആരോപിച്ചു

ബിജെപിക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടർമാർക്ക് പണം നല്‍കുന്നതായും അദ്ദേഹം ആരോപിച്ചു. സമാന ആരോപണവുമായി കേജരിവാളും നേരത്തേ രംഗത്തു വന്നിരുന്നു.

അതേസമയം, ആം ആദ്മി തങ്ങളുടെ നിരാശ പ്രകടിപ്പിക്കാനാണ് ഇത്തരം ആരോപണവുമായി രംഗത്തു വന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *