തിരുവനന്തപുരം: സംസ്ഥാനത്ത് ജിയോ ഫെൻസിംഗ് നടപ്പാക്കി വാഹനങ്ങളുടെ വേഗം നിരീക്ഷിക്കുമെന്നു ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ. നിയമസഭാ പുസ്തകോത്സവത്തില്‍ പ്രസംഗിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളില്‍ ബാർ കോഡ് പതിപ്പിക്കുകയും റോഡില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുന്ന ജിയോ ഫെൻസിംഗ് കടന്നുപോകാൻ വാഹനങ്ങള്‍ എടുക്കുന്ന സമയം പരിശോധിച്ച് വേഗം കണക്കാക്കുകയും ചെയ്യും.
ലൈസൻസില്‍ ബ്ലാക്ക് പഞ്ചിംഗ് നടപ്പാക്കുന്നത് പരിഗണനയിലാണ്.
അമിതവേഗത്തില്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസില്‍ ബ്ലാക്ക് പഞ്ചിംഗ് നടപ്പാക്കുന്നതും പരിഗണനയിലാണ്. നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകള്‍ വന്ന ലൈസൻസുകള്‍ തനിയെ റദ്ദാകും. ഇത് നടപ്പാക്കുന്നതോടെ തുടർച്ചയായ നിയമലംഘനങ്ങള്‍ തടയാനാകും
വിദ്യാർഥികള്‍ക്കുള്ള യാത്രാ കണ്‍സെഷനായി ആപ്പ് നിലവില്‍ വരും
സ്വകാര്യ ബസുകളില്‍ വിദ്യാർഥികള്‍ക്കുള്ള യാത്രാ കണ്‍സെഷനായി ആപ്പ് നിലവില്‍ വരും.ഏതെങ്കിലും കാരണത്താല്‍ ലൈസൻസ് നഷ്ടമായാല്‍ തിരികെ ലഭിക്കാനുള്ള നടപടികള്‍ എളുപ്പമാകില്ലെന്നും മന്ത്രി പറഞ്ഞു. റോഡ് കൈയേറി നടത്തുന്ന കച്ചവടങ്ങള്‍, റോഡരികിലെ പാർക്കിംഗ് എന്നിവ കർശനമായി തടയും. ഇതിനെതിരേയുള്ള പ്രതിഷേധങ്ങള്‍ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
