ഡല്‍ഹി: ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കി മാറ്റണമെന്ന വിചിത്രനിർദേശവുമായി ബിജെപി ന്യൂനപക്ഷമോർച്ച പ്രസിഡന്‍റ് ജമാല്‍ സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു.മുഗള്‍ കടന്നുകയറ്റവും ബ്രിട്ടീഷ് ഭരണത്തിലെ കൊള്ളയും സൃഷ്ടിച്ച മുറിവുകള്‍ ഉണക്കാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനു കഴിഞ്ഞുവെന്നും കത്തിൽ പറയുന്നു.
ആയിരക്കണക്കിനു ദേശാഭിമാനികള്‍ക്കുള്ള ആദരവാകും
ഇന്ത്യ ഗേറ്റിന്‍റെ പേര് ഭാരത് മാതാ ദ്വാർ എന്നാക്കുന്നത് ആയിരക്കണക്കിനു ദേശാഭിമാനികള്‍ക്കുള്ള ആദരവാകുമെന്ന് അഭിപ്രായപ്പെടുന്നു.ഔറംഗസേബ് റോഡ് എപിജെ കലാം റോഡാക്കിയതും രാജ്പഥ് കർത്തവ്യ പഥ് ആക്കിയതും ഉള്‍പ്പെടെ കത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്
