.ബംഗളൂരു: ഐഎസ്‌ആർഒ ബഹിരാകാശത്ത് മുളപ്പിച്ച പയർവിത്തുകള്‍ക്ക് ഇലകള്‍ വന്നു. ക്രോപ്‌സ് പേലോഡില്‍നിന്ന് പുറത്തേക്കു നില്‍ക്കുന്ന പയര്‍ ഇലകളുടെ ചിത്രം സഹിതമാണ് സന്തോഷവാർത്ത ഐഎഎസ്‌ആർഒ പുറത്തുവിട്ടത്.ഡിസംബർ 30ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി ഓർബിറ്റല്‍ എക്സ്പെരിമെന്‍റ് മൊഡ്യൂള്‍ 4 (പോയെം-4) പേടകത്തില്‍ മുളപ്പിച്ച പയർവിത്തുകള്‍ക്കാണ് ഇലകള്‍ വന്നത്. റോക്കറ്റ് വിക്ഷേപണത്തിനുശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണു വിത്ത് മുളപ്പിച്ചത്. വിക്ഷേപിച്ച് നാലാംദിവസംതന്നെ പേടകത്തിലെ വിത്തുകള്‍ മുളച്ചിരുന്നു
മൈക്രോ ഗ്രാവിറ്റി പരിസ്ഥിതിയില്‍ വിത്തിന്‍റെ വളർച്ച പഠിക്കലാണു ലക്ഷ്യം
ക്രോപ്‌സ് പേലോഡിലെ പയര്‍ വിത്തുകളുടെ വളര്‍GROWN ,SEEDS, LEAF,isro,pslv, c oRBITaച്ച അളക്കാനും രേഖപ്പെടുത്താനും ഹൈ-റെസലൂഷന്‍ കാമറ അടക്കം ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ കാമറയാണ് ഇലകള്‍ വിരിഞ്ഞ പയര്‍വിത്തുകളുടെ ചിത്രം പകര്‍ത്തിയത്. മൈക്രോ ഗ്രാവിറ്റി പരിസ്ഥിതിയില്‍ വിത്തിന്‍റെ വളർച്ച പഠിക്കലാണു ലക്ഷ്യം