റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വവർഗ ദമ്പതികള്‍ക്ക് 100 വർഷത്തെ ജയില്‍ ശിക്ഷ

December 25, 2024 - 6:31 am

വാഷിംഗ്ടണ്‍: ദത്തെടുത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വവർഗ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി.ജോർജിയയില്‍ നിന്നുള്ള സ്വവർഗ ദമ്പതികളായ വില്യം സുലോക്ക് (34), സക്കറി സുലോക്ക് (36) എന്നിവർക്കാണ് പരോളില്ലാതെ ശിക്ഷ വിധിച്ചതെന്ന് വാള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. 100 വർഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്.

പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി തെളിവുകള്‍ ലഭിച്ചു.

12, 10 വയസുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. സക്കറി സുലോക് ബാങ്ക് ജീവനക്കാരനും വില്യം ഒരു സർക്കാർ ജീവനക്കാരനുമാണ്.
ദമ്പതികള്‍ കുട്ടികളെ പതിവായി ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ലൈംഗിക പ്രവർത്തനങ്ങളില്‍ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി തെളിവുകള്‍ ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *