തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്‌ലിം വർഗീയ വാദികളുടെ പിൻബലത്തിലായിരുന്നുവെന്ന പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍റെ പരാമർശത്തോടു യോജിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനും. വിജയരാഘവന്‍റെ പരാമർശം ജമാഅത്തെ ഇസ്‌ലാമിക്കെതിരേയായിരുന്നുവെന്നും മുസ്‌ലിംലീഗിനെതിരേയല്ലായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. വിജയരാഘവൻ വിമർശിച്ചത് വർഗീയ സംഘടനകളുമായി ചേർന്നുള്ള കോണ്‍ഗ്രസിന്‍റെ പ്രവർത്തനത്തെയാണെന്ന് ടി.പി. രാമകൃഷ്ണനും പറഞ്ഞു.
മുസ്‌ലിം വർഗീയവാദത്തിന്‍റെ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയാണ്.
ആർഎസ്‌എസ് വിമർശനം ഹിന്ദുക്കള്‍ക്ക് എതിരല്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകള്‍ ശക്തിയായി വരുന്നു. അതില്‍ ഒരു വിട്ടുവീഴ്ച ഉണ്ടാകില്ല. മുസ്‌ലിം സമുദായത്തില്‍ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്‌ലിം വർഗീയവാദത്തിന്‍റെ പ്രധാനികള്‍ ജമാഅത്തെ ഇസ്‌ലാമിയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണു കോണ്‍ഗ്രസ്. വിജയരാഘവൻ പറഞ്ഞതു വളരെ കൃത്യമാണ്.
ലീഗ് കൃത്യമായ നിലപാടു സ്വീകരിക്കുന്നില്ല.
എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സഖ്യകക്ഷി എന്ന രീതിയില്‍ തന്നെയാണു വോട്ടു ലഭിച്ചത്. ലീഗ് വർഗീയ കക്ഷി എന്നു പറയുന്നില്ല. അതാകാതിരിക്കണം എന്നാണു പറയുന്നത്. ലീഗ് കൃത്യമായ നിലപാടു സ്വീകരിക്കുന്നില്ല. ലീഗിനകത്തും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയുമായുള്ള ബന്ധത്തിന്‍റെ പ്രശ്നം ഉയർന്നുവരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
