റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ. ബി.ആർ. അംബേദ്കറിന്റെ ചിത്രത്തിന് മുമ്പില്‍ ഭരണഘടനയില്‍ തൊട്ട് പ്രതിജ്ഞയെടുത്ത് വിവാഹിതരായി

December 22, 2024 - 5:22 am

ജയ്‌പൂർ: . സമുദായത്തിന്റെ ചടങ്ങുകളായ താലി കെട്ടലും കൊട്ടും മേളവും സിന്ദൂരവും മാലയും ഒഴിവാക്കി അവർ വിവാഹിതരായി. ഛത്തീസ്ഗഢ് കാപു ഗ്രാമവാസികളായ പ്രതിമ ലാഹ്‌രെയും ഇമാൻ ലാഹ്‌രെയുമാണ് പരമ്ബരാഗത രീതികളെല്ലാം ഒഴിവാക്കി കഴിഞ്ഞ ദിവസം വിവാഹിതരായത്. ഭരണഘടനാശില്‍പി ഡോ. ബി.ആർ. അംബേദ്കറിന്റെ ചിത്രത്തിന് മുമ്പില്‍ നിന്ന് ഭരണഘടനയില്‍ തൊട്ട് ഇനിയുള്ള കാലം പരസ്പരം പിന്തുണച്ച്‌ ജീവിക്കാമെന്ന് പ്രതിജ്ഞയെടുത്താണ് അവർ വിവാഹിതരായത്.

അഗ്നിക്ക് വലംവച്ച്‌ ഏഴ് പ്രതിജ്ഞ ചൊല്ലുന്ന ‘സാത്ത് ഫേരെ” എന്ന ചടങ്ങും ഒഴിവാക്കി.

സമുദായത്തിന്റെ ചടങ്ങുകളായ ബാൻഡ് മേളവും അഗ്നിക്ക് വലംവച്ച്‌ ഏഴ് പ്രതിജ്ഞ ചൊല്ലുന്ന ‘സാത്ത് ഫേരെ” എന്ന ചടങ്ങും ഒഴിവാക്കി. കുടുംബങ്ങളുടെ സമ്മതത്തോടെ, പാഴ്‌ച്ചെലവ് ഒഴിവാക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യമെന്ന് ഇമാൻ പറഞ്ഞു. ഇതോടെ വിവാഹം ചർച്ചയായി. നിരവധിയാളുകളാണ് ദമ്പതികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *